പ്രതിസന്ധി പ്രതീക്ഷകളെ തകര്‍ക്കരുത്
അമേരിക്കന്‍ സമ്പദ്ഘടന ദുര്‍ബലമായതോടെ ലോകത്തിലെ രാഷ്ട്രങ്ങളധികവും സാമ്പത്തികത്തകര്‍ച്ചയിലാണ്. ഈ പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ ഉണ്ടെന്ന വസ്തുത കാണാതിരുന്നുകൂടാ. അതില്‍ നമ്മുടെ ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങളും ഉണ്ടെന്നത് ഏറെ ആശ്വാസകരമാണ്.
പ്രതിസന്ധികള്‍ വരികയും പോവുകയുമൊക്കെ ചെയ്യും. അതിലൊന്നും ഒരിക്കലും നമ്മുടെ ജീവിതം വഴിമുട്ടി നില്‍ക്കരുത്. നമ്മുടെ ശ്രമങ്ങളും അധ്വാനവും നിലക്കുമ്പോഴാണ് ജീവിതം വഴിമുട്ടുന്നത്. അത് ഏതൊരു മനുഷ്യരിലും സംഭവിക്കുന്നത് മരണത്തോടെയാണ്.
ഈ പ്രതിസന്ധിക്കാലത്ത്, നമ്മില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കാം. കച്ചവടത്തിന്റെ ഗതി മാറിയേക്കാം. അതൊക്കെ ഇതിന്റെയൊരു ഭാഗമാണ്. വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ ഉണ്ടാവുമ്പോള്‍ നമ്മില്‍ എത്ര പേര്‍ക്ക് അപകടം സംഭവിക്കാറുണ്ട്. ജീവന് വരെ നഷ്ടപ്പെടാറുണ്ട്. നാം അതിനോട് താദാത്മ്യം പ്രാപിക്കാറില്ലേ. സുഖവും ദുഖവും ജീവിതത്തിന്റെ ഭാഗമെന്നപോലെ, ഈ പ്രതിസന്ധിയും നാം സഹിച്ചേ തീരൂ. അതില്‍ നാം മാനസികമായി തകരുന്നതിനു പകരം, കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് പോവുകയും പ്രായോഗികമായി ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മിലൊരാള്‍ക്ക് മരണം സംഭവിക്കുമ്പോള്‍, ജീവന് നല്കിയ ദൈവം അവനില്‍നിന്ന് അതെടുത്തുവെന്ന് നാം പറയാറില്ലേ. അതുപോലെ, ജോലി നല്‍കുന്നത് ദൈവമാണ്. അത് നമ്മില്‍ നിന്ന് എടുക്കുവാന്‍ ദൈവത്തിന് അധികാരവും കഴിവുമുണ്ടെന്ന് നാം മനസ്സിലാക്കണം.
നമ്മില്‍ പലരും ജോലി നഷ്ടപ്പെടാത്തവരും പ്രതിസന്ധി ബാധിക്കാത്തവരുമാണ്. കൊള്ളലിന്റെയും കൊടുക്കലിന്റെയും ഒരു സംസ്കാരം അറിഞ്ഞോ അറിയാതെയോ നമ്മില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഈ സമയത്ത് സാമ്പത്തികമായി ഭദ്രതയുള്ളവര്‍ക്ക് ഉണ്ടായിത്തീരേണ്ട ഒരു സേവന മനസ്കത നാം വിസ്മരിക്കരുത്.
ഈ ഹ്രസ്വ ജീവിതത്തില്‍ നമുക്ക് ചെയ്യാവുന്ന നന്മയുടെ ചെറിയ കണികപോലും നാം പാഴാക്കരുത്. അതിനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. നാളെ നമ്മുടെ അവസ്ഥ എന്താണെന്ന് നമുക്കറിയില്ല.
ഈ പ്രതിസന്ധിയുടെ പേരില്‍, ആത്മഹത്യയുടെ വക്കിലുള്ളവരെ ഞങ്ങള്‍ക്കറിയാം. പുറത്ത് പറയാതെ എല്ലാം ഉള്ളിലൊതുക്കിക്കഴിയുന്ന ആത്മാഭിമാനമുള്ളവരുമുണ്ട്. അവരെയെല്ലാം നമുക്ക് സഹായിക്കേണ്ടതുണ്ട്.
ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍, ആലംബഹീനരായ ഒരുപറ്റം ആളുകള്‍ക്കുവേണ്ടി നിങ്ങള്‍ക്ക് മുന്നില്‍ കൈ നീട്ടുകയാണ്. സാമ്പത്തികമായി മാത്രമല്ല, ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ അതുമല്ലെങ്കില്‍ ഒരു പുഞ്ചിരി കൊണ്ടെങ്കിലും ഒരുത്തനെ നമുക്ക് ആശ്വസിപ്പിക്കാനായാല് നാം ധന്യരാണ്.
എല്ലാ വിധത്തിലുള്ള ഐക്യദാര്‍ഡ്യവും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.
10 comments:
"പ്രതിസന്ധി പ്രതീക്ഷകളെ തകര്‍ക്കരുത്"
ഔട്ട്ലുക്കിലെ എന്റെ ആദ്യത്തെ പോസ്റ്റ്.
ഔട്ട്ലുക്കിലെ ആദ്യത്തെ പോസ്റ്റ് തന്നെ ഗംഭീരമായി.സേവന സന്നദ്ധമായ മനസ്സ് ഇതില്‍ ഞാന്‍ കാണുന്നു.എന്റെ എല്ലാവിധ പിന്തുണകളും പ്രതീക്ഷിക്കാം.വിലാസം അറിയിക്കാം.
എന്നും നന്മയ്ക്ക് വേണ്ടി നിലനില്‍ക്കുന്ന ഒരു സംരംഭമായി ഔട്ട്ലുക്ക് തുടരട്ടെ...
നീതി ബോധം നശിക്കാത്ത ഒരു സമൂഹം ഇവിടെ ഇനിയും ശേഷിപ്പുണ്ട് എന്നതിന് ഒരു ഉദാഹരണമാണ് ഈ പോസ്റ്റ്.അണിയറപ്രവര്‍ത്തകനായ അബുഅമ്മാറിന് എന്റെ എല്ലാ പിന്തുണയും.
നന്മയുടെ ശേഷിപ്പുകള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Good, Keep it up. May almighty bless you and your naval efforts. Remember almighty leaves an opportunity if one faces problems and isues ahead. Wise man always chose the alternate opportunity and put his efforts maxim. KYCC already started one month canmapign on global financial crisis. always "UNITY IS STREGTH"
Jazzakallah
ജോലി ചെയ്യുന്നത് ഒരു ബിസിനസ് ടി വി ചാനലിലായിരുന്നിട്ടു പോലും അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം ആരംഭിച്ചുവെന്ന വാര്‍ത്ത ഞാന്‍ തീരെ ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിക്കേണ്ടി വന്നത് എന്റെ മാസശമ്പളത്തില്‍ നാലായിരം രൂപ കുറവ് വന്നപ്പോഴാണ്. അമേരിക്കന്‍ സബ്പ്രൈം ക്രൈസിസ് എങ്ങനെ എന്റേതു കൂടിയായി എന്നു മന്സ്സിലായത് അപ്പോഴാണ്..!
നല്ല പോസ്റ്റ്, നന്ദി
thats a good message
joli
daivam tharum
ennu paranjathinte artham pidikittiyillallo
abu..
your blog looks very nice, i think you must have spent a lot of time for this work. however, take care yourself and your career as well as your future. i really miss you mujeeb. pray for me and for my family. i wish you all the best. convey my best regards to all our brothers and friends.
Post a Comment