Pages

Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Monday, February 23, 2009

ഷാര്‍ജയുടെ സൌന്ദര്യം

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏഴ് എമിറേറ്റുകളില്‍ മൂന്നാമത്തെ വലിയതാണ് ഷാര്‍ജ. ആദ്യത്തില്‍ റാസല്‍ ഖൈമയോട് ബന്ധപ്പെട്ട് കിടന്നിരുന്ന ഒരു സ്വതന്ത്ര എമിറേറ്റ് ആയിരുന്നു ഇത്. ഖാസിമി കുടുംബം തന്നെയായിരുന്നു ഭരണാധികാരികള്‍. 1972 ലാണ് ഇന്നത്തെ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജയുടെ ഭരണമേറ്റെടുത്തത്. ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം scholar in history എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ ഭരണത്തിന്‍ കീഴില്‍ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിച്ച ഷാര്‍ജ, ഇന്ന് യു.എ.ഇ യുടെ സാസ്കാരിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്.

1972ല്‍ അബൂമൂസ ദ്വീപിനടുത്ത് മുബാറക് ഓയില്‍ ഫീല്‍ഡിന്‍റെയും അതിനു ശേഷം സജയിലെ ഗ്യാസ് ഫീല്‍ഡിന്‍റെയും കണ്ടുപിടുത്തം എമിറേറ്റിന്‍റെ സാമ്പത്തിക മുഖഛായ തന്നെ മാറ്റി. വലുതും വളരെ ശ്രദ്ധ പിടിച്ചു പറ്റിയതുമായ ഖോര്‍ഫുക്കാനിലെ പോര്‍ട്ട്, മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആദ്യത്തേതായിരുന്നു.
അല്‍‌പം ചരിത്രം

1804ല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ ബിന്‍ റാഷിദ് അല്‍ഖാസിമി ഷാര്‍ജയുടെ ഭരണാധികാരിയായി ചുമതലയേറ്റു. അപ്പോഴും ബ്രിട്ടീഷ് സ്വാധീനം ഉണ്ടായിരുന്നതിനാല്‍ ഭരണം അസ്ഥിരമായിരുന്നു. 1971 ല്‍ ഷാര്‍ജ യു.എ.ഇ യുടെ സ്ഥാപകാംഗമായി വന്നു. അടുത്ത വര്‍ഷം, എണ്ണയുടെ കണ്ടുപിടുത്തത്തോടെ, ഇന്ന് നാം കാണുന്ന തരത്തിലുള്ള ശക്തമായ ഒരു വളര്‍ച്ച ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു.

അന്ന് ജനസംഖ്യ വളരെ ചെറുതായിരുന്നു. കച്ചവടം, മീന്‍പിടുത്തം, വേട്ടയാടല്‍, രത്നവ്യാപാരം എന്നിവയായിരുന്നു അവരുടെ ജീവിതവ്യവഹാരത്തിനുള്ള മാര്‍ഗങ്ങള്‍.

1507 ല്‍ പോര്‍ച്ചുഗീസുകാര്‍, ഷാര്‍ജയുടെ കിഴക്കന്‍ തീരങ്ങള്‍ ആക്രമിച്ച് കീഴടക്കി. ഖോര്‍ഫുക്കാന്‍, കല്‍ബ, ദിബ്ബ എന്നിവിടങ്ങളിലെ കോട്ടകള്‍ അവര്‍ നിര്‍മിച്ചതാണ്. ഡച്ചുകാര്‍ മേധാവിത്വം പിടിച്ചടക്കുന്നതുവരെ പോര്‍ച്ചുഗീസുകാരുടെ അധികാരം നീണ്ടു നിന്നു. (തുടരും...)