Pages

Monday, February 23, 2009

ഷാര്‍ജയുടെ സൌന്ദര്യം

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏഴ് എമിറേറ്റുകളില്‍ മൂന്നാമത്തെ വലിയതാണ് ഷാര്‍ജ. ആദ്യത്തില്‍ റാസല്‍ ഖൈമയോട് ബന്ധപ്പെട്ട് കിടന്നിരുന്ന ഒരു സ്വതന്ത്ര എമിറേറ്റ് ആയിരുന്നു ഇത്. ഖാസിമി കുടുംബം തന്നെയായിരുന്നു ഭരണാധികാരികള്‍. 1972 ലാണ് ഇന്നത്തെ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജയുടെ ഭരണമേറ്റെടുത്തത്. ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം scholar in history എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ ഭരണത്തിന്‍ കീഴില്‍ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിച്ച ഷാര്‍ജ, ഇന്ന് യു.എ.ഇ യുടെ സാസ്കാരിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്.

1972ല്‍ അബൂമൂസ ദ്വീപിനടുത്ത് മുബാറക് ഓയില്‍ ഫീല്‍ഡിന്‍റെയും അതിനു ശേഷം സജയിലെ ഗ്യാസ് ഫീല്‍ഡിന്‍റെയും കണ്ടുപിടുത്തം എമിറേറ്റിന്‍റെ സാമ്പത്തിക മുഖഛായ തന്നെ മാറ്റി. വലുതും വളരെ ശ്രദ്ധ പിടിച്ചു പറ്റിയതുമായ ഖോര്‍ഫുക്കാനിലെ പോര്‍ട്ട്, മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആദ്യത്തേതായിരുന്നു.
അല്‍‌പം ചരിത്രം

1804ല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ ബിന്‍ റാഷിദ് അല്‍ഖാസിമി ഷാര്‍ജയുടെ ഭരണാധികാരിയായി ചുമതലയേറ്റു. അപ്പോഴും ബ്രിട്ടീഷ് സ്വാധീനം ഉണ്ടായിരുന്നതിനാല്‍ ഭരണം അസ്ഥിരമായിരുന്നു. 1971 ല്‍ ഷാര്‍ജ യു.എ.ഇ യുടെ സ്ഥാപകാംഗമായി വന്നു. അടുത്ത വര്‍ഷം, എണ്ണയുടെ കണ്ടുപിടുത്തത്തോടെ, ഇന്ന് നാം കാണുന്ന തരത്തിലുള്ള ശക്തമായ ഒരു വളര്‍ച്ച ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു.

അന്ന് ജനസംഖ്യ വളരെ ചെറുതായിരുന്നു. കച്ചവടം, മീന്‍പിടുത്തം, വേട്ടയാടല്‍, രത്നവ്യാപാരം എന്നിവയായിരുന്നു അവരുടെ ജീവിതവ്യവഹാരത്തിനുള്ള മാര്‍ഗങ്ങള്‍.

1507 ല്‍ പോര്‍ച്ചുഗീസുകാര്‍, ഷാര്‍ജയുടെ കിഴക്കന്‍ തീരങ്ങള്‍ ആക്രമിച്ച് കീഴടക്കി. ഖോര്‍ഫുക്കാന്‍, കല്‍ബ, ദിബ്ബ എന്നിവിടങ്ങളിലെ കോട്ടകള്‍ അവര്‍ നിര്‍മിച്ചതാണ്. ഡച്ചുകാര്‍ മേധാവിത്വം പിടിച്ചടക്കുന്നതുവരെ പോര്‍ച്ചുഗീസുകാരുടെ അധികാരം നീണ്ടു നിന്നു. (തുടരും...)

13 comments:

മുജീബ് കെ .പട്ടേൽ said...

1972ല്‍ അബൂമൂസ ദ്വീപിനടുത്ത് മുബാറക് ഓയില്‍ ഫീല്‍ഡിന്‍റെയും അതിനു ശേഷം സജയിലെ ഗ്യാസ് ഫീല്‍ഡിന്‍റെയും കണ്ടുപിടുത്തം എമിറേറ്റിന്‍റെ സാമ്പത്തിക മുഖഛായ തന്നെ മാറ്റി.

Joker said...

മറ്റൊരു എമിറേറ്റായ ദുബായ്, കാലത്തിനനൌസരിച്ച് ഗതാഗത, മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ദിപ്പിച്ച് ജീവിതം ഏറെക്കുറെ സുഗമമാക്കിയപ്പോള്‍. ഷാര്‍ജ മൊത്തതിലുള്ള യുഎയുടെ വളര്‍ച്ചയുടെ ഉപയോക്താവ് ആവുകയും അടിസ്ഥാന സൌകര്യങ്ങളിലോ , പ്രവാസികള്‍ അടക്കമുള്ളവരുടെ സുരക്ഷയിലോ വേണ്ടത്ര ഗുണങ്ങളില്‍ ഇല്ലാത്ത എമിരേറ്റാണ്. ഭരണാധികാരികള്‍ ഉന്നത ബിരുധമുള്ളവരാണെങ്കില്‍ അതിനനുസ്യതമായ രീതിയില്‍ അടിസ്ഥാന സൌകര്യങ്ങളിലും മാറ്റം വരണം. ഗതാകത കുരുക്കുകളുടെ കൂത്തരങ്ങാണ് ഇന്ന് ഷാര്‍ജ എമിറേറ്റിലെ പല റോഡുകളും. റോള, നാഷനല്‍ പെയിന്റ് റൌണ്ടബൌട്ട് എന്നീ സ്ഥലങ്ങള്‍ പ്രത്യേകിച്ചും. മറ്റ് സ്ഥലങ്ങളും വ്യത്യസ്ഥമല്ല. വികസനത്തിലൂന്നിയുള്ള ഒരു അടിസ്ഥാന സൌകര്യവികസനത്തില്‍ ഷാര്‍ജ പിന്നോക്കമാണെന്ന് പറയാതെ വയ്യ. പുതിയ പാലങ്ങളോ , റോഡുകളോ ദുബായില്‍ വെറും മാസങ്ങള്‍ കൊണ്ട് നിര്‍മിക്കുമ്പോള്‍ ഷാര്‍ജ അതിന് വര്‍ഷങ്ങള്‍ എടുക്കുന്നു. ഫലം ദൈന്യതയാര്‍ന്ന ഗതാകത കുരുക്കുകളും.ഷാര്‍ജ റോളയിലെ പല ഫ്ലാറ്റുകളിലും പെണ്വാണിഭം , മദ്യ വില്പന തുടങ്ങിയവ യാതൊരു പ്രശ്നവും കൂടാതെ നടക്കുന്നുണ്ട്. ഷാര്‍ജ റോളയില്‍ എത്തിപ്പെട്ടാല്‍ ബോംബെ യിലെ ഏതോ തെരുവില്‍ എത്തിയ പോലെയാണ് അനുഭവപ്പെടുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ട് പോലും ഷാര്‍ജയിലെ പ്രധാനപ്പെട്ട ഗതാഗത കുരുക്കുകള്‍ ഒഴിവാക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ദുബായ് കേന്ദ്രമായിട്ടുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലുള്ള കുതിച്കു ചാട്ടത്തിനിടയില്‍ അതിന്റെ പ്രധാന പങ്കു കാരനായി ഷാര്‍ജ മാറി. ദുബായിയേക്കാളും വീറും വാശിയോടും കൂടി ഷാര്‍ജയില്‍ വാടക വര്‍ദ്ദനയുണ്ടായി. മറ്റൊരു പ്രധാന പ്രശ്നമാണ്. നാഷനല്‍ പെയിന്റ് റൌണ്ടബൌട്ടില്‍ ഉള്ള ഗതാഗത കുരുക്ക്. ദുബായ് അബൂദാബി ഭാഗങ്ങളില്‍ നിന്ന് മറ്റ് വടക്ക് എമിരേറ്റുകളിലേക്ക് പോകുന്നവര്‍ക്കുള്ള പ്രധാന പാതയാണല്ലോ എമിറേറ്റ്സ് റോഡ്. എന്നാല്‍ ഷാര്‍ജ നാഷനല്‍ പെയിന്റനിനടുത്ത് ഒരു മണിക്കൂറിനടുത്ത് വരെ കുരുക്കില്‍ കുടുങ്ങിക്കിടക്കെണ്ട അവസ്ഥയാണ്. ഷാര്‍ജ ദുബായ് അതിര്‍ത്തി വരെ എമിരേറ്റ്സ് റോഡില്‍ ഗതാകത കുരുക്ക്ക് രൂക്ഷമായപ്പോള്‍ ദുബായ് ഷാര്‍ജ വരെ കൂടുതല്‍ ട്രാക്കുകള്‍ ഇട്ട് വിശാലമാക്കി. പക്ഷെ സോഡാകുപ്പിയുടെ കഴുത്ത് പോലെ ഷാര്‍ജ നാഷനല്‍ പെയുന്റനടുത്ത് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാര്‍ജാ പോലീസാവട്ടെ ഗതാഗത കുരുക്കില്‍ പെട്ട് കഷ്ടപ്പെട്ട് എന്തെങ്കിലും അബദ്ധം കാണിക്കുന്നത് മുതലെടുത്ത് പിഴ ഇനത്തില്‍ നല്ലൊരു തുക ഈടാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന ചൊല്ല് മാറ്റി “ ട്രാഫ്ഫിക്കിനടില്‍ ഫൈന്‍ വാങ്ങുക “എന്നാക്കി മാറ്റണം എന്നാണ് എന്റെ അഭിപ്രായം.

അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഷാര്‍ജയില്‍ ഇനിയും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് എന്റെ കാഴ്ചപ്പാട്.

ഷാര്‍ജയില്‍ മത്സ്യ മാര്‍ക്കറ്റിന്റെ അടുത്തായിട്ടുള്ള പാര്‍ക്കില്‍ എഴുതി വെച്ചിട്ടുണ്ട് "SMILE YOU ARE IN SHARJAH " എന്ന് ,സത്യം പറഞ്ഞാല്‍. ആ സ്ഥാലത്തെത്തുമ്പോള്‍ ആളുകള്‍ റോളയിളേക്കുള്ള വാഹനങ്ങളുടെ നീണ്ട നിര കണ്ട്. നെടുവീര്‍പ്പിടുന്നു. പകരം അവര്‍ പറയുന്നത് " CRY NOW YOU ARE IN SHARJAH" എന്നാണ്.

“ നാടോടുമ്പോള്‍ നടുവെ ഓടുക “ എന്നാണ് ചൊല്ല് . അത് വെറുതെ എഴുതി ചില്ലിട്ട് വെക്കാനുള്ളതല്ല.

സുമയ്യ said...

ഇത് നന്നായി....
ഷാര്‍ജയെ കുറിച്ചൊരു ചരിത്ര പഠനം.

yousufpa said...

ഇന്നത്തെ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണം ഒന്നു മാത്രമാണ് ഈ വറുതികാലത്തും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്.

Malayali Peringode said...

:)

പ്രതിധ്വനി said...

എന്താ പറയാ.....
കൊള്ളാം എന്നല്ലാതെ
ഭാവുകങ്ങൾ....................

CKLatheef said...

ഷാര്‍ജ ദുബായിയുടെ ഒരു പത്ത് വര്‍ഷം പിന്നിലാണ് സഞ്ചരിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ജോക്കര്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തം തന്നെ. എന്നാല്‍ അധാര്‍മികയുടെ കാര്യത്തിലും ദുബായി തന്നെയാണ് മുന്നില്‍ എന്നാണ് എന്റെ അഭിപ്രായം.

കൊടികുത്തി said...

gambheerrrrrrr

ആഷിക്ക് തിരൂര്‍ said...

സുഹൃത്തേ .. ഒരുപാടു പുതിയ വിവരങ്ങള്‍ ലളിതമായി പറഞ്ഞു തന്നതില്‍ ഒരായിരം നന്ദി ... സസ്നേഹം ... വഴിയോര കാഴ്ചകള്‍ .

ANSAR NILMBUR said...

ഷാര്‍ജയെ പരിചയപ്പെടാന്‍ കഴിഞ്ഞു. ഇനി ഒരു ഷാര്‍ജ ഷെയിക്ക് കുടിക്കട്ടെ...:):):)

Jefu Jailaf said...

തുടരട്ടെ വിവരണം...ആശംസകൾ..

Prabhan Krishnan said...

നമ്മള്‍ കേരളത്തില്‍ നിന്നു വന്നവരാണ്
കേരളത്തെ അറിയുന്നവരാണ്
അതുകൊണ്ട്,
“ ഷാര്‍ജ സ്വര്‍ഗ്ഗമാണ്...!”

ആശംസകള്‍..!

Pheonix said...

ജോക്കര്‍ പറഞ്ഞ അഭിപ്രായത്തെ മാനിക്കുന്നു. ഗള്‍ഫിലാനെന്നു കരുതി അവിടെ കണ്ട എല്ലാം മഹത്തരം എന്നാ രീതിയിലുള്ള ബ്ലോഗുകളും അഭിപ്രായങ്ങളും തീര്‍ച്ചയായും വിലയിരുത്തപ്പെടണം. ജാതി-മത-വര്‍ഗ്ഗ വിവേചനം ഗള്‍ഫിലും നല്ല രീതിയില്‍ തന്നെ നില നില്ക്കുന്നുണ്ട്. പിന്നെ രാജ ഭരണത്തില് ഇതൊന്നും ഒരു പുതുമയല്ല. നമ്മുടെ നാടിനെയും ഗള്‍ഫിനെയും താരതമ്യം ചെയ്യുന്നതില്‍ ആശയപരമായ പാപ്പരത്തം വ്യക്തമാണ്.