Pages

Tuesday, September 20, 2011

കെണി

പറുദീസയിലേക്ക്
കടല്‍ കടന്നപ്പോള്‍
കരുതിയില്ല
കടലിനക്കരെ
കെണിയാണെന്ന്.
മൌനം പോലും
യാന്ത്രികതയില്‍
മരിക്കുന്നു.
ഓരോ പകലിരവും
നഷ്ടബോധങ്ങളുടെ
വസന്തകാലമാണ്‌...
മാറി വരുന്ന ഓരോ ഋതുവിനും
ഒരേ രുചി മാത്രം.
പോക്കുവെയിലിന്റെ
നിഴലില്‍
നോക്കിയിരുന്നാല്‍
ആയുസ്സ് തീരുന്നത് കാണാം.

8 comments:

മുജീബ് കെ .പട്ടേൽ said...

പോക്കുവെയിലിന്റെ
നിഴലില്‍
നോക്കിയിരുന്നാല്‍
ആയുസ്സ് തീരുന്നത് കാണാം.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി said...

മുജീബ് സാഹിബ്.........അക്ഷരങ്ങളെ അഗ്നിയാക്കുന്ന വരികള്‍ ...തുടരുക....ഭാവുകങ്ങള്‍ ....ആദ്യമായാണ് ഈ ബ്ലോഗ് ശ്രദ്ധയില്‍ പെടുന്നത്.........

മെഹദ്‌ മഖ്‌ബൂല്‍ said...

സര്‍വവിധ ഭാവുകങ്ങളും നേരുന്നു

'സമഗ്ര വികസനം സമൂഹനന്മക്ക് ' said...

മുജീബ് സാഹിബ്‌ , തങ്ങളുടെ അക്ഷരങ്ങളുടെ ലോഗം ഇങ്ങു പോരട്ടെ ...ഭാവുകങ്ങള്‍ .

Jefu Jailaf said...

ഗൃഹാതുരത്വം വലാതെ ഉണ്ടല്ലോ വരികളില്‍. നഷ്ടപ്പെടളിലും നന്മയുടെ സ്വന്തമായ ലോകങ്ങള്‍ ഉണ്ടാക്കിയവരും ഉണ്ട് നമുക്കിടയില്‍.. ആത്മാര്‍ഥമായ വരികള്‍..

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി said...

മുജീബ് സാഹിബ്....ഈ വരികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു.......വല്ലാത്ത ഒരു ഗൃഹാതുരത്വം....നാട് നമ്മുടെയൊക്കെ സ്വപ്നങ്ങളില്‍ എന്നും ഒരു കിട്ടാകനി തന്നെ........

മുജീബ് കെ .പട്ടേൽ said...

anees sb
maqbool
samagra vikasanam samoohananmakk
jefu

വന്നതിനു, പ്രതികരിച്ചതിന് നന്ദി...

Mohamed said...

2009 ജനുവരിക്കു ശേഷം പിന്നെ പൊങ്ങുന്നത് 2011 സെപ്റ്റമ്പറിൽ!!!. കഴിവുകൾ തുരുമ്പെടുക്കില്ലേ?